
തിരുവനന്തപുരം: കോൺഗ്രസ് പരിപാടിയിൽ സിപിഐഎമ്മിൻ്റെ മുതിർന്ന നേതാവ് ജി സുധാകരൻ പങ്കെടുക്കും. ഗുരുദേവൻ ഗാന്ധിജി സമാഗമ ശതാബ്ദിയിലാണ് ജി സുധാകരൻ പങ്കെടുക്കുന്നത്. കെപിസിസി സംഘടിപ്പിക്കുന്ന പരിപാടി നാളെ തിരുവനന്തപുരത്ത് നടക്കും.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഒപ്പം ജി സുധാകരൻ വേദി പങ്കിടും. സിപിഐ നേതാവ് സി ദിവാകരനും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.വി എം സുധീരനാണ് പരിപാടിയിലെ അധ്യക്ഷൻ.ഇവർക്കൊപ്പം രമേശ് ചെന്നിത്തലയും പരിപാടിയിൽ പങ്കെടുക്കും. നാളെ വൈകിട്ട് 4:30നാണ് പരിപാടി നടക്കുക.
Content Highlights :Gurudevan Gandhiji Samagama event; G Sudhakaran to share stage with VD Satheesan