
തിരുവനന്തപുരം: കെപിസിസി സംഘടിപ്പിക്കുന്ന ഗുരുദേവൻ ഗാന്ധിജി സമാഗമ ശതാബ്ദിയിലേക്ക് സിപിഐഎമ്മിൻ്റെ മുതിർന്ന നേതാവ് ജി സുധാകരനെ സ്വാഗതം ചെയ്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി. പരിപാടിയുടെ നോട്ടീസിനൊപ്പം 'ശ്രീ. ജി സുധാകരന് സ്വാഗതം..' എന്ന കുറിപ്പോടെയാണ് അബിൻറെ ഫേസ്ബുക്ക് പോസ്റ്റ്.
ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന ഗുരുദേവൻ ഗാന്ധിജി സമാഗമ ശതാബ്ദിയിലാണ് മുൻ മന്ത്രികൂടിയായ ജി സുധാകരൻ പങ്കെടുക്കുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനൊപ്പമാകും ജി സുധാകരൻ വേദി പങ്കിടുക. സിപിഐ നേതാവ് സി ദിവാകരനും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. വി എം സുധീരനാണ് പരിപാടിയുടെ അധ്യക്ഷൻ. ഇവർക്കൊപ്പം രമേശ് ചെന്നിത്തലയും പരിപാടിയിൽ പങ്കെടുക്കും. വൈകിട്ട് 4:30നാണ് പരിപാടി നടക്കുക.
Content Highlights: Abin Varkey welcomes G Sudhakaran to kpcc programme