
തൃശൂര്‍: എംഡിഎംഎ മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ. എറണാകുളം വാതുരുത്തി സ്വദേശി വിനു ആന്റണി(38)യെയാണ് പൊലീസും ലഹരി വിരുദ്ധ സ്‌ക്വാഡിന്റെയും പിടിയിലായത്. 38.5 ഗ്രാം എംഡിഎംഎ ആണ് മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്. ബെംഗളൂരുവിൽ നിന്നും കെഎസ്ആര്‍ടിസി ബസില്‍ വരികയായിരുന്നു വിനു. പൊലീസ് സംഘത്തെ കണ്ടപ്പോള്‍ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതോടെ സംശയം തോന്നിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ശാരീരിക അസ്വസ്ഥതയെ തുടർന്ന് യുവാവിനെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എക്‌സ്റേ പരിശോധനയിലാണ് മലദ്വാരത്തില്‍ പ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയത്. പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ ശേഷം മലദ്വാരത്തില്‍നിന്നും എംഡിഎംഎ പാക്കറ്റ് കണ്ടെടുക്കുകയായിരുന്നു.
ഏഴ് സെന്റി മീറ്റര്‍ നീളത്തില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു എംഡിഎംഎ. ഇന്‍സുലേഷന്‍ ടേപ്പ് കൊണ്ട് ഒട്ടിക്കുകയും ചെയ്തിരുന്നു. വിനു നിരവധി ലഹരി കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
Content Highlights: Ernakulam native arrested for MDMA Case