
ന്യൂഡല്‍ഹി: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് ഡല്‍ഹിയില്‍ ഒു പണിയുമില്ല എന്ന് വ്യക്തമാക്കുന്നതാണ് നിലവിലെ പ്രവര്‍ത്തികള്‍ എന്ന് ജോണ്‍ ബ്രിട്ടാസ് എംപി. സുരേഷ് ഗോപി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ക്ക് എന്തെങ്കിലും കഴമ്പുണ്ടോ എന്ന് ബിജെപിക്കാര്‍ പോലും വിശ്വസിക്കുന്നില്ലെന്നും ബ്രിട്ടാസ് പരിഹസിച്ചു. ആശ പ്രവര്‍ത്തകരുടെ സമരത്തില്‍ സുരേഷ് ഗോപി പങ്കെടുത്തതിന് പിന്നാലെയാണ് ബ്രിട്ടാസിന്റെ പരിഹാസം.
പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോഴാണ് ഒരു കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് ഇങ്ങനെ തമ്പടിക്കുന്നതെന്നും ബ്രിട്ടാസ് പറഞ്ഞു. അതേ സമയം ഇന്ന് യുഡിഎഫ് എംപിമാര്‍ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യോഗത്തില്‍ ആശാ വര്‍ക്കര്‍മാരുടെ പ്രശ്നം ഉന്നയിച്ചു. വിഷയത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രിയുടെ നിലപാട് നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാണിച്ചതായാണ് വിവരം. അനുഭാവപൂര്‍വ്വം കാര്യങ്ങള്‍ പരിഗണിക്കാമെന്ന് നിര്‍മ്മലാ സീതാരാമന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ആശാ വര്‍ക്കര്‍മാരുടെ വിഷയവുമായി ബന്ധപ്പെട്ട ഒരു നിവേദനം യുഡിഎഫ് എംപിമാര്‍ മന്ത്രിക്ക് നല്‍കിയിട്ടുണ്ട്.
അതേസമയം ധനമന്ത്രിയുമായുള്ള ചര്‍ച്ച 50 മിനിറ്റോളം നീണ്ടു നിന്നെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ പ്രതികരിച്ചു. 72 കേന്ദ്ര ആവിഷ്‌കൃത പദ്ധതിയില്‍ എം പി മാര്‍ക്ക് പ്രാധാന്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 630 കോടി രൂപ കോ ബ്രാന്‍ഡിംഗ് ചെയ്യാത്തത് കൊണ്ട് നഷ്ടപ്പെട്ടെന്നും അത് സംസ്ഥാനത്തിന് നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.