
കല്‍പ്പറ്റ: വയനാട്ടില്‍ പൊലീസ് ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ ഉന്തുവണ്ടി കച്ചവടക്കാരന് ദാരുണാന്ത്യം. വള്ളിയൂര്‍ക്കാവ് സ്വദേശി ശ്രീധരനാണ് മരിച്ചത്. മാനന്തവാടി വള്ളിയൂര്‍ക്കാവിലായിരുന്നു അപകടമുണ്ടായത്. അമ്പലവയല്‍ സ്റ്റേഷനിലെ പൊലീസ് ജീപ്പാണ് അപകടത്തില്‍പ്പെട്ടത്.
കണ്ണൂരില്‍ നിന്ന് പ്രതിയുമായി വരുന്നതിനിടെയാണ് ജീപ്പ് അപകടത്തിൽപ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റ ഡ്രൈവര്‍ ജോളി, പൊലീസുകാരായ പ്രശാന്ത്, കൃഷ്ണന്‍, പ്രതി പ്രവീഷ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അമിത വേഗതയില്‍ എത്തിയ പൊലീസ് ജീപ്പ് ചാറ്റല്‍ മഴ മൂലം റോഡില്‍ നിന്ന് തെന്നിമാറി മറിയുകയായിരുന്നു. സംഭവത്തില്‍ പൊലീസിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു.
Content Highlights: Police Vehicle hit one man died in Wayanad