ലക്കിടിയില്‍ ട്രെയിന്‍ തട്ടി യുവാവിനും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

ചിനക്കത്തൂര്‍ പൂരം കാണുന്നതിനായി ബന്ധുവീട്ടില്‍ എത്തിയപ്പോഴായിരുന്നു അപകടം

dot image

പാലക്കാട്: ഒറ്റപ്പാലം ലക്കിടിയില്‍ ട്രെയിന്‍ തട്ടി യുവാവിനും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം. ആലത്തൂര്‍ കിഴക്കഞ്ചേരി സ്വദേശി പ്രഭു(24)വും ഒരു വയസുള്ള കുട്ടിയുമാണ് മരിച്ചത്. മൃതദേഹങ്ങള്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. ചിനക്കത്തൂര്‍ പൂരം കാണുന്നതിനായി ബന്ധുവീട്ടില്‍ എത്തിയപ്പോഴായിരുന്നു അപകടം.

Content Highlights: Train accident in Ottappalam one year old and youth died

dot image
To advertise here,contact us
dot image