
കൊച്ചി: കളമശ്ശേരി സെന്റ് പോൾസ് ഇന്റർനാഷണൽ സ്കൂളിൽ വൈറൽ മെനിഞ്ചൈറ്റിസ്. മൂന്ന് കുട്ടികൾക്ക് രോഗബാധയുണ്ടെന്ന് ആശുപത്രിയിൽ നിന്ന് അറിയിച്ചതായി പ്രിൻസിപ്പൽ വ്യക്തമാക്കി. രണ്ടുപേർ കൂടി രോഗ ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്. ആരോഗ്യവകുപ്പിന്റെ മാർഗ്ഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്നും സ്കൂൾ ഒരാഴ്ചത്തേക്ക് അടച്ചുവെന്നും അദ്ദേഹം അറിയിച്ചു.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആശാദേവി അറിയിച്ചത്. അസുഖബാധിതരായ കുട്ടികളോട് സമ്പർക്കം പുലർത്തിയവർ ജാഗ്രത പാലിക്കണമെന്നും മാസ്ക് അടക്കമുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഡിഎംഒ അറിയിച്ചു.
Content Highlights: Viral meningitis at St. Paul's International School kalamassery