ഇരുപത്തിയഞ്ചാമത് പൊങ്കാലയെന്ന് ആനി; ചിപ്പിയോടാണോ കോംപിറ്റീഷന്‍? മറുപടി

ഇത്തവണയും സ്‌പെഷ്യല്‍ വിഭവങ്ങളുണ്ടെന്നും ആനി

dot image

തിരുവനന്തപുരം: മുടങ്ങാതെ ഇത്തവണയും ആറ്റുകാലില്‍ പൊങ്കാലയര്‍പ്പിക്കുന്നതിന്‍റെ സന്തോഷം റിപ്പോർട്ടറിനോട് പങ്കുവെച്ച് നടി ആനിയും സംവിധായകനും ഭർത്താവുമായ ഷാജി കൈലാസും. വീട്ടുമുറ്റത്ത് തന്നെയാണ് കുടുംബം പൊങ്കാലയര്‍പ്പിക്കുന്നത്.ആറ്റുകാലമ്മയുടെ അനുഗ്രഹം എല്ലാവര്‍ക്കും ഉണ്ടാവട്ടെയെന്ന് ആനി പറഞ്ഞു.

'25ാംമത് പൊങ്കാലയാണിതെന്നാണ് ഓര്‍മ്മ. കോംപിറ്റീഷന്‍ ഒന്നുമില്ല. അമ്മയുടെ പിറന്നാളിന് മക്കളൊരുങ്ങുന്നതിന് സമാനമാണിതെന്നും' ആനി റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. ചിപ്പിയുമായോണോ കോംപറ്റീഷൻ എന്ന ചോദ്യത്തോടായിരുന്നു ആനിയുടെ മറുപടി.

ഇത്തവണയും സ്‌പെഷ്യല്‍ വിഭവങ്ങളുണ്ട്. എല്ലാതവണയും പുതിയ പരീക്ഷണങ്ങള്‍ ഉണ്ടാക്കാറുണ്ട്. തനിക്കറിയുന്ന വിഭവങ്ങളെല്ലാം പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ടെന്നും ആനി പറഞ്ഞു. തൻ്റെ അമ്മ പഠിപ്പിച്ചുതന്നതാണ് ഇപ്പോഴും പിന്തുടരുന്നതെന്നും ആനി കൂട്ടിച്ചേർത്തു.

Content Highlights: Actress annie and shaji kailas ponkala

dot image
To advertise here,contact us
dot image