
കൊച്ചി: നോവലിന് അനുമതി തേടിയ മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെ ജയിൽ വകുപ്പിന്റെ പ്രതികാര നടപടിയെന്ന് ആരോപണം. രൂപേഷിനെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റാൻ വീണ്ടും ജയിൽ വകുപ്പിന്റെ നീക്കമെന്ന് രൂപേഷിന്റെ പങ്കാളി അഡ്വ. ഷൈന റിപ്പോർട്ടറിനോട് പറഞ്ഞു.
'ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ' എന്ന രൂപേഷിന്റെ രണ്ടാമത്തെ നോവലിന് ജയിൽ വകുപ്പ് അനുമതി നൽകിയില്ല. ഇതുമായി ബന്ധപ്പെട്ട് ജയിൽ വകുപ്പിനെതിരെ സാംസ്കാരിക പ്രവർത്തകരുടെ പ്രതിഷേധം ഉയർന്നതോടെയാണ് പ്രതികാര നടപടി എന്നും അഡ്വ. ഷൈന പറഞ്ഞു.
ഷൈനയുടെ വാക്കുകൾ
നോവൽ എഴുതിയിട്ട് പ്രസിദ്ധീകരിക്കുന്നതിന് നിയമ പരമായി ഒരു തടസവുമില്ല. കാരണം സുംപ്രീം കോടതിയുടെ ഒന്നിലേറെ വിധികളുണ്ട്. 2020-ലാണ് രൂപേഷിനെ അങ്ങോട്ട് മാറ്റിയത് ശരിവച്ചുള്ള ഫൈനൽ ഓർഡർ വരുന്നത്. അതിനുശേഷം 2021 മാർച്ചിലാണ് എന്നാണ് എന്റെ ഓർമ. ജയിൽവകുപ്പ് ഹൈക്കോടതിയിൽ പെറ്റീഷൻ സമർപ്പിച്ചു. അത് അന്നുതൊട്ട് ഇന്നുവരെ അനങ്ങിയിട്ടില്ല. അവരാ കേസ് വീണ്ടും ലൈവാക്കി കൊണ്ടുവരികയാണ്.
Content Highlights: Adv. Shaina says there is a revenge attack against Roopesh