
തിരുവനന്തപുരം: കുടുബത്തിൻ്റെ കട ബാധ്യത മകനെ ഏൽപ്പിച്ചിരുന്നില്ലായെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലെ പ്രതി അഫാൻ്റെ പിതാവ് റഹീം. 'ഞാനൊന്നും അവനെ ഏൽപ്പിച്ചില്ല. തനിയെ ഏറ്റെടുത്ത് ചെയ്യുകയായിരുന്നു. വീട് വിറ്റതും അവൻ മുൻകൈയെടുത്താണ്.
എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് തനിക്ക് അറിയില്ലായെന്നും റഹീം റിപ്പോർട്ടർ ടി വിയോട് പറഞ്ഞു.
അഫാൻ്റെ മാതാവ് ഷെമിയുടെ ചികിത്സ തുടരുകയാണെന്നും ഇതിനാൽ വിദേശത്തേക്ക് തനിക്ക് തിരിച്ച് പോകാൻ കഴിയില്ലായെന്നും റഹീം പറഞ്ഞു. ഭാര്യയെ തനിച്ചാക്കി പോകാൻ കഴിയില്ല. വാടക വീടെടുക്കാൻ പോലും സാഹചര്യമില്ല. ചികിത്സയ്ക്ക് മറ്റു വഴിയില്ല. ഇവിടെ എന്തെങ്കിലും ജോലി നോക്കണമെന്നും അഫാൻ്റെ പിതാവ് റിപ്പോർട്ടറിനോട് പറഞ്ഞു. സെൻട്രൽ ബാങ്കിലെ അസിസൻ്റൻ്റ് മാനേജർ തങ്ങളെ ബുദ്ധിമുട്ടിച്ചിരുന്നുവെന്നും അതെല്ലാം അഫാനെ സമ്മർദ്ധത്തിലാക്കിയിരിക്കാമെന്നും റഹീം അറിയിച്ചു. ഷെമി ഇപ്പോഴും കട്ടിലിൽ നിന്ന് വീണതാണെന്ന വാക്കിൽ ഉറച്ചു നിൽകുകയാണെന്നും റഹീം കൂട്ടിചേർത്തു.
Content Highlights- 'He was not given the responsibility of the debt, despite knowing everything, they say that Shami fell on the bed'; Afan's father-