മദ്യലഹരിയില്‍ പിതാവിനെ ചവിട്ടിക്കൊന്നു; മകന്‍ അറസ്റ്റില്‍

മദ്യലഹരിയിലായിരുന്നു ആക്രമണമെന്ന് മെല്‍ജോ പൊലീസിനോട് പറഞ്ഞു.

dot image

കൊച്ചി: പിതാവിനെ മകന്‍ ചവിട്ടിക്കൊന്നു. എറണാകുളം പെരുമ്പാവൂര്‍ ചേലാമറ്റം സ്വദേശി ജോണി(67) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ മെല്‍ജോയെ പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെയാണ് കൊലപാതകം നടന്നത്. സ്വാഭാവിക മരണമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മകന്‍ ശ്രമിച്ചു. എന്നാല്‍ ജോണിയുടെ വാരിയെല്ലുകള്‍ ഒടിഞ്ഞതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലായിരുന്നു കുറ്റസമ്മതം. മദ്യലഹരിയിലായിരുന്നു ആക്രമണമെന്ന് മെല്‍ജോ പൊലീസിനോട് പറഞ്ഞു.

dot image
To advertise here,contact us
dot image