പരീക്ഷയ്ക്ക് കോപ്പി അടിക്കാൻ പൊടിക്കൈകളുമായി പ്ലസ് ടു വിദ്യാർത്ഥി; യൂട്യൂബ് വീഡിയോ ചര്‍ച്ചയാവുന്നു

ഇംഗ്ലീഷ് പരീക്ഷയിൽ താൻ കോപ്പി അടിച്ചെന്നും,സ്കൂൾ മാനേജറുടെ ഓഫീസിൽ കയറി കമ്പ്യൂട്ടർ ഹാക്ക് ചെയ്തെന്നും വിദ്യാർത്ഥി വെളിപ്പെടുത്തുന്നു

dot image

മലപ്പുറം: യൂട്യൂബിലൂടെ പരീക്ഷയ്ക്ക് എങ്ങനെ കോപ്പി അടിക്കാമെന്ന് പഠിപ്പിച്ച് പ്ലസ് ടൂ വിദ്യാർത്ഥി. സിദ്ദീഖുൽ അക്ബർ എന്ന വിദ്യാർത്ഥിയാണ് തൻ്റെ യൂട്യൂബ് ചാനൽവഴി വീഡിയോ പങ്കുവച്ചത്. പരീക്ഷയിൽ എങ്ങനെ കോപ്പി അടിക്കാം, എങ്ങനെ കോപ്പി തയ്യാറാക്കാം, ഇൻവിജിലേറ്ററെ എങ്ങനെ കബളിപ്പിക്കാം, കോപ്പി എവിടെ ഒളിപ്പിക്കാം തുടങ്ങിയ വിഷയങ്ങൾ വളരെ വിശദമായി സിദ്ദീഖുൽ അക്ബർ വീഡിയോയിൽ പങ്കുവെയ്ക്കുന്നുണ്ട്. ഈ വീഡിയോ വിദ്യാര്‍ത്ഥികളുടെ സ്വഭാവത്തെ ബാധിക്കുമോ ഇല്ലയോ എന്നതില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

ഏഴ് ദിവസം മുൻപ് യൂട്യൂബിൽ പങ്കുവച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒപ്പം ഇംഗ്ലീഷ് പരീക്ഷയിൽ താൻ കോപ്പി അടിച്ചെന്നും,സ്കൂൾ മാനേജറുടെ ഓഫീസിൽ കയറി കമ്പ്യൂട്ടർ ഹാക്ക് ചെയ്തെന്നും വിദ്യാർത്ഥി വെളിപ്പെടുത്തുന്നു. ഇന്ന് വീണ്ടും യൂട്യൂബിൽ ലൈവിൽ വന്ന വിദ്യാർത്ഥി പരീക്ഷകളുടെ നിലവാരം കൂടിയിട്ടും അധ്യാപകരുടെ നിലവാരം കൂടുന്നില്ല എന്നും അപ്പോൾ വിദ്യാർത്ഥികൾ എന്ത് ചെയ്യുമെന്നും അതുകൊണ്ടാണ് താൻ ഇത്തരം വീഡിയോ ചെയ്തതെന്നും സിദ്ദീഖുൽ അക്ബർ വിശദീകരിക്കുന്നു.

content highlights : Plus Two student give tips to cheat for exam; YouTube video goes viral

dot image
To advertise here,contact us
dot image