പരാതി നൽകിയതിൽ പക; കൊണ്ടോട്ടിയിൽ റാഗിങ്ങിന്റെ പേരിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് സീനിയർ കുട്ടികളുടെ മർദനം

കൊണ്ടോട്ടി പൊലീസ് ഏഴ് പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ കേസ് എടുത്തു

dot image

മലപ്പുറം: റാഗിങ്ങിന്റെ പേരിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദനം. മലപ്പുറം കൊണ്ടോട്ടി ജിവിഎച്ച്എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികൾക്കാണ് മർ​ദനമേറ്റത്. ആദ്യ മർദനത്തിന് പിന്നാലെ പൊലീസിൽ പരാതി നൽകിയിരുന്നു, ഇത് ചോദ്യം ചെയ്ത് വീണ്ടും മർദിക്കുകയായിരുന്നുവെന്ന് പ്ലസ് വൺ വിദ്യാർത്ഥികൾ പറഞ്ഞു.

പ്ലസ് വൺ വിദ്യാർത്ഥികളെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ റീൽ ആക്കി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു. കൊണ്ടോട്ടി പൊലീസ് ഏഴ് പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ കേസ് എടുത്തു.

Content Highlights: Police Took Case Against Seven Plus Two Students Over Ragging Plus One Students Kondotty Malappuram

dot image
To advertise here,contact us
dot image