
തിരുവനന്തപുരം: വർക്കലയിൽ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ 65-കാരിയും സഹോദരിയുടെ മകളായ 15 വയസ്സുകാരിയും ട്രെയിൻ തട്ടി മരിച്ചു. ബുധനാഴ്ച്ച രാത്രി 8.30 ഓടെ വര്‍ക്കല അയന്തി പാലത്തിനു സമീപമാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തു നിന്നും കൊല്ലം ഭാഗത്തേയ്ക്ക് പോയ മാവേലി എക്‌സ്പ്രസ്സ് ഇടിച്ചാണ് കുമാരി (65), അമ്മു (15) എന്നിവർ മരിച്ചത്.
ആറ്റുകാല്‍ പൊങ്കാലയ്ക്ക് അനുബന്ധമായി അയന്തി വലിയമേലതില്‍ ക്ഷേത്രത്തിന് അടുത്ത് പൊങ്കാല ഇടാൻ പോവുകയായിരുന്നു ഇരുവരും. ഇവിടേക്ക് പോകവെ റെയില്‍വേ പാളം മുറിച്ചു കടക്കുന്നതിന് ഇടയിലാണ് അപകടം സംഭവിച്ചത്. ഇവരുടെ വീടിന് മുന്നിലുള്ള പാളത്തിലായിരുന്നു അപകടം സംഭവിച്ചത്.
content highlights : train accident ; tragic end for 65 yr old and 15yr old