ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടികൂടിയ സംഭവം; എസ്എഫ്ഐയെയും സർക്കാരിനെയും പരിഹസിച്ച് അബിൻ വർക്കി

കേരളത്തിലെ ക്യാമ്പസിൽ നടത്താൻ പറ്റിയ ഒരു 'സ്റ്റാർട്ട്‌ അപ്പ് കമ്പനി'യാണ് എസ്എഫ്ഐ വ്യവസായ മന്ത്രിയുടെ മണ്ഡലത്തിൽ ആരംഭിച്ചെന്ന് അബിൻ വർക്കിയുടെ പരിഹാസം

dot image

കൊച്ചി: കളമശ്ശേരി പോളി ടെക്‌നിക് കോളേജ് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടികൂടിയ സംഭവത്തിൽ എസ്എഫ്ഐയെയും സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി.കേരളത്തിലെ ക്യാമ്പസിൽ നടത്താൻ പറ്റിയ ഒരു 'സ്റ്റാർട്ട്‌ അപ്പ് കമ്പനി'യാണ് എസ്എഫ്ഐ വ്യവസായ മന്ത്രിയുടെ മണ്ഡലത്തിൽ ആരംഭിച്ചെന്ന് അബിൻ വർക്കിയുടെ പരിഹാസം

മികച്ച വ്യവസായം എന്ന നിലയിൽ നടത്തിയിരുന്നത് മയക്കുമരുന്ന് കച്ചവടമായിരുന്നുവെന്ന് അബിൻ ഫേസ്ബുക്കിൽ കുറിച്ചു. മികച്ച ഒരു 'സ്റ്റാർട്ട്‌ അപ്പ്' സംരംഭം എന്ന നിലയിൽ സർക്കാരിന്റെയും പാർട്ടിയുടെയും പൂർണ്ണ പിന്തുണയും പ്രോത്സാഹനവും ഇവർക്ക് കിട്ടിയിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. ലോകത്തിലെ ഏറ്റവും വലിയ ഡ്രഗ് ഗ്യാങ്ങിന്റെ പേര് 'ദി ഫെഡറേഷൻ' എന്നാണെങ്കിൽ കേരളത്തിലെ ഏറ്റവും വലിയ ഡ്രഗ് കാർട്ടലിൻ്റെ പേര് 'സ്റ്റുഡന്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ' എന്നാണെന്നും അബിൻ കൂട്ടിച്ചേർത്തു.

അബിൻ വർക്കിയുടെ ഫേസ്ബുക്ക് കുറിപ്പ്

കളമശ്ശേരി.
വ്യവസായ മന്ത്രിയുടെ മണ്ഡലം.
കേരളത്തിലെ ക്യാമ്പസിൽ നടത്താൻ പറ്റിയ
ഒരു 'സ്റ്റാർട്ട്‌ അപ്പ് കമ്പനി' നടത്താൻ എസ്.എഫ്.ഐ തീരുമാനിക്കുന്നു.
നടത്തിപ്പ് യൂണിയൻ ജനറൽ സെക്രട്ടറിയെ ഏല്പിക്കുന്നു..
പഠനത്തോടൊപ്പം ജോലി എന്നത് ആയത് കൊണ്ട് കോളേജ് ഹോസ്റ്റലിൽ ആയിരുന്നു കമ്പനിയുടെ പ്രവർത്തനം.
ഹോൾസെയിൽ ആയി 'സാധനം' വലിയ അളവിൽ
കുറഞ്ഞ ചിലവിൽ മേടിക്കുകയും അത് റീട്ടയ്ൽ ആയി,
ചെറിയ പാക്കറ്റിൽ ആക്കി വലിയ വിലയ്ക്ക് വിൽക്കുകയും ചെയ്യുന്നതായിരുന്നു 'ബിസിനസ്‌' മോഡൽ..
കൃത്യം തൂക്കം കണക്കാക്കി വിതരണം ചെയ്യാൻ ഇലക്ട്രിക് മെഷീനും.
ഉപയോഗിക്കുന്നവർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ ഇരിക്കാൻ ചുരുട്ടാൻ വേണ്ടിയുള്ള പേപ്പറും..
ഉപയോഗിച്ച് കഴിഞ്ഞുള്ള ആനന്ദ ലഹരിയിൽ വേണ്ടി വന്നാൽ ഉപയോഗിക്കാനുള്ള കോണ്ടവും
ഒക്കെ ഒരു വാല്യൂ ആഡഡ് ഐറ്റംസ് ആയി വില്പന
മികച്ച ഒരു 'സ്റ്റാർട്ട്‌ അപ്പ്' സംരംഭം എന്ന നിലയിൽ സർക്കാരിന്റെയും പാർട്ടിയുടെയും പൂർണ്ണ പിന്തുണയും പ്രോത്സാഹനവും ഇവർക്ക് കിട്ടിയിരുന്നു…
അങ്ങനെ ബിസിനസ്‌ തഴച്ചു വളരുന്നതിനിടയിലാണ് കൂട്ടത്തിലൊരാൾ ,
ഒരു പൊലീസ് ചാരൻ റീടെയ്ലർ ആയി വന്നത്…
അപ്പോഴാണ് മനസ്സിലായത്..
മികച്ച വ്യവസായം എന്ന നിലയിൽ നടത്തിയിരുന്നത് മയക്കുമരുന്ന് കച്ചവടം ആയിരുന്നു.
.ഉടമസ്ഥർ എസ്.എഫ്.ഐ നേതാക്കന്മാരായിരുന്നു..
കേരളത്തിലെ പ്രധാന കച്ചവട കേന്ദ്രം എന്നത് തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലും എറണാകുളം മഹാരാജാസ് ഹോസ്റ്റലുമാണ്.
ഇത് രണ്ടും റെയ്‌ഡ്‌ ചെയ്യാൻ പോലീസ് തയ്യാറാകണം. ഇന്ന് ഈ വാർത്ത വന്നതിന് ശേഷം വലിയ ബാഗുകളുമായി ഈ രണ്ട് ഹോസ്റ്റലിൽ നിന്ന് ഇറങ്ങിയവരെ ചോദ്യം ചെയ്യണം. കേരളത്തിലെ ലഹരി മാഫിയയുടെ നെറ്റ്‌വർക്ക് പ്രവർത്തിക്കുന്നത് വളരെ ' സ്വാതന്ത്ര്യ ' പൂർവ്വം ' ജനാധിപത്യ ' സർക്കാരിന്റെ പിന്തുണയോടെ
' സോഷ്യലിസ്റ്റ് ' രാജ്യത്തെ തകർക്കുന്നതിന് വേണ്ടിയാണ്..
ലോകത്തിലെ ഏറ്റവും വലിയ ഡ്രഗ് ഗ്യാങ്ങിന്റെ പേര് ' ദി ഫെഡറേഷൻ ' എന്നാണെങ്കിൽ കേരളത്തിലെ ഏറ്റവും വലിയ
ഡ്രഗ് കാർട്ടലിന്റെ പേര് ' സ്റ്റുഡന്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ ' എന്നാണ്.

Content Highlights: Abin Varkey's facebook post against sfi on politechnic case

dot image
To advertise here,contact us
dot image