
പത്തനംതിട്ട ;പത്തനംതിട്ട മാടമണ്ണിലേക്ക് കഞ്ചാവും എം ഡി എം എ യും വിൽക്കാനും ഉപയോഗിക്കാനും വരുന്നവർ ഇനി ഒന്ന് ഭയക്കും. മാടമൺ വടക്കൻസ് എന്ന പേരിൽ ഒരു കൂട്ടം ചെറുപ്പക്കാരാണ് ലഹരി മാഫിയക്കെതിരെ രണ്ടും കൽപ്പിച്ച് മുന്നോട്ട് വന്നിരിക്കുന്നത്.
'ലഹരി മരുന്ന് വിൽക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നത് കണ്ടാൽ ഇടി സൽക്കാരം ഉണ്ടായിരിക്കുന്നതാണ്. യാതൊരു ദയാദാക്ഷണ്യവും ഉണ്ടായിരിക്കില്ല. ആദ്യം നാട്ടുകാരുടെ അടി പിന്നെ പൊലീസിൻ്റെ അടി കുളിക്കാൻ വന്നാൽ കുളിച്ചിട്ട് പൊക്കോണം' എന്ന മുന്നറിയിപ്പാണ്. മാടമൺ വടക്കൻസ് ലഹരിമാഫിയക്ക് നൽകിയിരിക്കുന്നത്. ഫ്ലക്സിലുടെയാണ് ലഹരി മാഫിയക്കെതിരെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
മാടമൺ പ്രകൃതി രമണീയമായ സ്ഥലമായതിനാൽ മറ്റ് ജില്ലകളിൽ നിന്ന് ലഹരി പദാർത്ഥം ഉപയോഗിക്കാനായി കൂട്ടത്തോടെ ഈ ഭാഗത്തേക്ക് ആളുകൾ എത്തുന്നതിനാലാണ് എത് വിധേനയും ലഹരി മാഫിയയെ ചെറുക്കാമെന്ന് തീരുമാനിച്ചതെന്ന് മാടമൺ വടക്കൻസ് റിപ്പോർട്ടറിനോട് വ്യക്തമാക്കി.
ലഹരി മരുന്നിൻ്റെ പേരിലും മയക്കു മരുന്നിൻ്റെ പേരിലും പുതിയ തലമുറയ്ക്ക് ഭീഷണിയാകുന്ന തരത്തിൽ ഒരാളും മുന്നോട്ട് വരരുത് എന്നതാണ് ഇതിൻ്റെ ഉദ്ദേശ്യമെന്നും മാടമൺ വടക്കൻസ് പറഞ്ഞു.മാടമണ്ണിലേ വള്ളക്കടവിലെ പോലെ എല്ലാവരും ലഹരിക്ക് എതിരെ പോരടണമെന്നും മാടമൺ വടക്കൻസ് പറഞ്ഞു. ഇത്തരത്തിൽ ലഹരി പദാർത്ഥമായി എത്തുന്നവരുടെ വിവരങ്ങൾ പൊലീസിനെയും എക്സൈസ് ഉദ്യോഗസ്ഥരെയും അറിയിക്കുമെന്നും ഇവർ വ്യക്തമാക്കി.
Content Highlight : Madaman Vadkans ordered both against the drug mafia