'പ്രിയ സഖാവിന് ആരോഗ്യവും സന്തോഷവും നേർന്നാണ് വീട്ടിൽ നിന്നും മടങ്ങിയത്'; വി എസിനെ സന്ദർശിച്ച് എം വി ഗോവിന്ദൻ

സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ശേഷമുള്ള ആദ്യ സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് എകെജി സെന്ററിൽ കൂടാനിരിക്കെയായിരുന്നു സന്ദർശനം

dot image

തിരുവനന്തപുരം: വി എസ്‌ അച്യുതാനന്ദനെ വീട്ടിലെത്തി സന്ദർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഫേസ്ബുക്ക് കുറിപ്പിലൂടെ എം വി ഗോവിന്ദൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ശേഷമുള്ള ആദ്യ സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് എകെജി സെന്ററിൽ കൂടാനിരിക്കെയായിരുന്നു സന്ദർശനം.

വി എസിന്റെ എട്ടുപതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ ജീവിതം കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ മുന്നേറ്റ ചരിത്രംകൂടിയാണെന്ന് അദ്ദേഹം കുറിച്ചു. സിപിഐ എം രൂപീകരിക്കുന്നതിന്‌ നേതൃത്വം വഹിച്ച ജീവിച്ചിരിക്കുന്ന ഏക സഖാവാണ്‌ വി എസ്‌. പ്രിയ സഖാവിന് ആരോഗ്യവും സന്തോഷവും നേർന്നാണ് വീട്ടിൽ നിന്നും മടങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പ്

സിപിഐ എം സംസ്ഥാന സമ്മേളനത്തിന് ശേഷമുള്ള ആദ്യ സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് എകെജി സെന്ററിൽ കൂടാനിരിക്കെ മുതിർന്ന സിപിഐ എം നേതാവും മുൻ മുഖ്യമന്ത്രിയുമായ സഖാവ് വി എസ്‌ അച്യുതാനന്ദനെ വീട്ടിലെത്തി സന്ദർശിച്ചു. വി എസിന്റെ എട്ടുപതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ ജീവിതം കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ മുന്നേറ്റ ചരിത്രംകൂടിയാണ്‌. സിപിഐ എം രൂപീകരിക്കുന്നതിന്‌ നേതൃത്വം വഹിച്ച ജീവിച്ചിരിക്കുന്ന ഏക സഖാവാണ്‌ വി എസ്‌. പ്രിയ സഖാവിന് ആരോഗ്യവും സന്തോഷവും നേർന്നാണ് വീട്ടിൽ നിന്നും മടങ്ങിയത്.

mv govindan with vs's family
വി എസിന്‍റെ കുടുംബത്തോടൊപ്പം എംവി ഗോവിന്ദൻ

Content Highlights: mv govindan visits vs achuthanandan

dot image
To advertise here,contact us
dot image