പ്രമുഖ വ്ളോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു

റോഡരികിൽ രക്തം വാർന്നു കിടന്ന ജുനൈദിനെ ബസ് ജീവനക്കാരാണ് ആദ്യം കണ്ടത്

dot image

മലപ്പുറം : പ്രമുഖ വ്ലോ​ഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു. മഞ്ചേരി മരത്താണിയിൽ വെച്ച് ജുനൈദ് സഞ്ചരിച്ച ബൈക്ക് അപകടത്തിൽപെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തലയുടെ പിൻഭാഗത്താണ് പരുക്കേറ്റത്.

മഞ്ചേരി കാരക്കുന്ന് മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. റോഡരികിൽ രക്തം വാർന്നു കിടന്ന ജുനൈദിനെ ബസ് ജീവനക്കാരാണ് ആദ്യം കണ്ടത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. വഴിക്കടവ് സ്വദേശിയാണ് മരിച്ച ജുനൈദ്

content highlights : Prominent vlogger Junaid dies in car accident

dot image
To advertise here,contact us
dot image