
ഇടുക്കി: ചൊക്രമുടിയിലെ നാല് പട്ടയങ്ങള്‍ റവന്യൂ വകുപ്പ് റദ്ദാക്കി. അനധികൃത ഭൂമി കയ്യേറ്റം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. റവന്യു വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചതാണ് ഇക്കാര്യം. അനധികൃതമായി കയ്യേറിയ ദേവികുളം താലൂക്കിലെ ബൈസണ്‍വാലി വില്ലേജിലുള്ള 13.79 ഏക്കര്‍ ഭൂമി റവന്യൂ വകുപ്പ് തിരിച്ചു പിടിക്കുകയും ചെയ്തു. കയ്യേറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കും.
ചൊക്രമുടിയില്‍ ഭൂമി കയ്യേറ്റം നടന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെ റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സബ് കളക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തെയായിരുന്നു അന്വേഷണത്തിന് നിയോഗിച്ചത്. സംഘം നടത്തിയ പരിശോധനയില്‍ വ്യാജരേഖകള്‍ ചമച്ച് അനധികൃ ഭൂമി കയ്യേറ്റം നടന്നതായി വ്യക്തമായി. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 1964 ലെ കേരള ഭൂപതിവ് ചട്ടം 8(2), 8(3) എന്നിവ പ്രകാരം നടപടി സ്വീകരിച്ചിരിക്കുന്നത്.
Content Highlights- Revenue department cencelled four decrees in idukki chokramudi over land enchroachment