വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പന; മൂന്ന് പേര്‍ അറസ്റ്റില്‍

പിടിയിലായ പ്രതികളുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കും.

dot image

മലപ്പുറം: എടപ്പാള്‍ ചങ്ങരംകുളത്ത് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്ന മൂന്ന് പേര്‍ പൊലീസ് പിടിയില്‍. വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് നല്‍കാനെത്തിയപ്പോഴാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

ചങ്ങരംകുളം ചിയ്യാനൂര്‍ സ്വദേശി സജിത്ത്, പൊന്നാനി സ്വദേശി ഷെഫീക്ക്, കക്കിടിപ്പുറത്ത് ആഷിഖ് എന്നിവരെയാണ് 1.75 കിലോഗ്രാം കഞ്ചാവുമായി ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

വിദ്യാര്‍ത്ഥികളാണ് ഇവരുടെ പ്രധാന ഇരകളെന്നും വില്‍പന സംഘത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉണ്ടെന്നും പൊലീസ് പറഞ്ഞു. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നും സി ഐ ഷൈന്‍ പറഞ്ഞു. പിടിയിലായ പ്രതികളുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം പൊന്നാനി കോടതിയില്‍ ഹാജരാക്കും.

Content Highlights: Three arrested for selling ganja among students

dot image
To advertise here,contact us
dot image