
കോഴിക്കോട് : കോഴിക്കോട് പുല്ലൂരാംപാറയിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. പുല്ലൂരാംപാറ കുമ്പിടാൻ കയത്തിലാണ് അപകടം സംഭവിച്ചത്. പൊന്നാംങ്കയം ഇരുമ്പുഴിയിൽ ഷിബുവിന്റെ മകൻ അജയ് ഷിബുവാണ് മരിച്ചത്. പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അജയ്. പരീക്ഷ കഴിഞ്ഞ് മടങ്ങവേയാണ് അജയ് പുഴയിൽ കുളിക്കാൻ ഇറങ്ങിയത്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
content highlights : 10th student met tragic end in kozhikode river