കളമശ്ശേരി പോളിടെക്‌നിക്കിലെ കഞ്ചാവ് വേട്ട; അഭിരാജിനെ എസ്എഫ്‌ഐയില്‍ നിന്ന് പുറത്താക്കി

ഇന്നലെ നടന്ന യൂണിറ്റ് സമ്മേളനത്തിലാണ് നടപടി

dot image

കൊച്ചി: കളമശ്ശേരി പോളിടെക്‌നിക്കില്‍ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ അറസ്റ്റിലായ അഭിരാജിനെ എസ്എഫ്‌ഐയില്‍ നിന്ന് പുറത്താക്കി. ഇന്നലെ നടന്ന യൂണിറ്റ് സമ്മേളനത്തിലാണ് നടപടി. പോളിടെക്‌നിക്കിലെ യൂണിയൻ ജനറല്‍ സെക്രട്ടറിയായിരുന്നു അഭിരാജ്. സംഭവത്തില്‍ പിടിയിലായതിന് പിന്നാലെ തന്നെ കുടുക്കാന്‍ ശ്രമം നടന്നു എന്നായിരുന്നു അഭിരാജ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കളമശ്ശേരി പോളിടെക്നിക്കില്‍ നിന്ന് രണ്ടുകിലോയോളം കഞ്ചാവ് പിടികൂടിയത്. വ്യാഴാഴ്ച രാത്രി ഒന്‍പത് മണിയോടെ ആരംഭിച്ച പരിശോധന വെള്ളിയാഴ്ച പുലര്‍ച്ചെ വരെ നീളുകയായിരുന്നു. സംഭവത്തില്‍ അഭിരാജിന് പുറമേ കെഎസ്‌യു പ്രവര്‍ത്തകന്‍ ആകാശ്, ആദിത്യന്‍ എന്നിവരെയും പിടികൂടി. ഇതില്‍ ആകാശിന്റെ മുറിയില്‍ നിന്നാണ് 1.9 കിലോ കഞ്ചാവ് പിടികൂടിയത്. അറസ്റ്റ് ചെയ്ത അഭിരാജിനേയും ആദിത്യനേയും സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ആകാശിനെ റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ആകാശ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തിയിരുന്നതായി പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

Content Highlights- Abhiraj expelled from sfi after cannabis captured from kalamassery polytechnic

dot image
To advertise here,contact us
dot image