
കൊച്ചി : കളമശ്ശേരി സീപോർട്ട് എയർപോർട്ട് റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ അപകടം. നാല് കാറുകളാണ് കൂട്ടിയിടിച്ചത്. ഇന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം. റോഡിന് നടുവിലെ മീഡിയന് മുകളിലൂടെ എതിർദിശയിൽ എത്തിയ കാർ മൂന്ന് വണ്ടികളിൽ ഇടിക്കുകയായിരുന്നു.
കാർ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതാണ് അപകടകാരണമെന്നാണ് സൂചന. അപകടത്തിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് സീപോർട്ട് എയർപോർട്ട് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ക്രെയിൻ എത്തി വാഹനങ്ങൾ മാറ്റിയ ശേഷമാണ് ഗതാഗതം പൂർവ്വസ്ഥിതിയിലാക്കിയത്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
content highlights : car that came over the median in Kalamassery collided with three vehicles and caused a huge accident