
കണ്ണൂര്‍: കതിരൂര്‍ പുല്യോട് ശ്രീകൂറുമ്പ കാവില്‍ ക്ഷേത്രോത്സവത്തിലെ താലപ്പൊലിയില്‍ വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊടികള്‍ ഉപയോഗിച്ചത് വിവാദത്തില്‍. ചെഗുവേരയുടെ ചിത്രം പതിച്ച കൊടിയും വിപ്ലവ ഗാനവും മുദ്രാവാക്യവും കാവിക്കൊടികളും വിവിധ സംഘങ്ങള്‍ ഉപയോഗിച്ചതാണ് വിവാദത്തിന് വഴിവെച്ചത്. താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായി നടന്ന കലശം വരവിലാണ് സംഭവം.നേരത്തെ കണ്ണൂരിലെ പാട്യം നഗറിലെ കലശത്തില്‍ മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജന്റെ ചിത്രം പ്രദര്‍ശിപ്പിച്ചതും വിവാദമായിരുന്നു.
നേരത്തെ കൊല്ലം കടയ്ക്കൽ ദേവി ക്ഷേത്രത്തിൽ ഉത്സവപരിപാടിക്കിടെ വിപ്ലവ ഗാനം പാടിയത് വിവാദമായിരുന്നു. ക്ഷേത്രത്തിൻ്റെ ഓഡിറ്റോറിയത്തിൽ ഗായകൻ അലോഷി അവതരിപ്പിച്ച സംഗീത പരിപാടിയിലായിരുന്നു വിപ്ലവ ഗാനം ആലപിച്ചത്. പ്രചരണ ഗാനങ്ങൾക്കൊപ്പം സ്റ്റേജിലെ എൽഇഡി വാളിൽ ഡിവൈഎഫ്‌ഐയുടെ കൊടിയും സിപിഐഎമ്മിന്റെ ചിഹ്നവുമുണ്ടായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് വ്യക്തമാക്കിയിരുന്നു.
Content Highlights: Che guevara flag in temple fest kannur