
കൊച്ചി: റിപ്പോർട്ടർ ടിവിയുടെ ലഹരിയും വേണ്ട ലഹളയും വേണ്ട സന്ദേശത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാംപെയ്നിൽ മന്ത്രി മുഹമ്മദ് റിയാസ് ഭാഗമായി. ഓരോരുത്തർക്കും സാധിക്കുന്ന രീതിയിൽ ഇന്ന് സമൂഹത്തിൽ ഉയരുന്ന ലഹരി ഉപയോഗത്തെ പ്രതിരോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പരസ്പരം കുറ്റപ്പെടുത്താതെ എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിചേർത്തു. ലഹരിവിരുദ്ധ പോരാട്ടത്തിൽ രാഷ്ട്രീയം വേണമെന്നും ലഹരിക്കെതിരായ രാഷ്ട്രീയമാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ലഹരിയ്‌ക്കെതിരായ റിപ്പോർട്ടർ ക്യാംപെയിനെയും മുഹമ്മദ് റിയാസ് അഭിനന്ദിച്ചു. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ലഹരിയുടെ ഉപയോഗവും മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ അങ്ങനെ ഒരു ബീഡിയോ സിഗരറ്റോ ഒന്നും വലിച്ചിട്ടില്ലെന്നും, സമരത്തിന്റെ ഭാഗമായിട്ട് ജയിലിൽ ഉണ്ടായിരുന്ന സമയത്ത് പലരും ബീഡി വലിച്ച കൂട്ടത്തിൽ അന്ന് ഒരു തവണ നോക്കിയതേ ഉള്ളൂ എന്നും അദ്ദേഹം ഓർത്തെടുത്തു.
സത്യത്തിൽ ലഹരി ഉപയോഗം എന്നത് ഒരു സാമൂഹ്യ പ്രശ്നം ആണ്. കാരണം ഒരാൾ ലഹരി ഉപയോഗിച്ചാൽ അത് ചുറ്റുുപാടുള്ള വ്യക്തികളെ കൂടി ആയിരിക്കും ബാധിക്കുക. അത്കൊണ്ട് തന്നെ ഈ പ്രശ്നം നമ്മൾ വ്യക്തിപരമായി മാത്രം ഇടപെട്ടാൽ മാത്രം പോരാ സാമൂഹ്യപരമായും ഇടപെടേണ്ട വിഷയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലഹരി വിരുദ്ധ രാഷ്ട്രീയത്തിൽ എല്ലാവരും ഒറ്റക്കെട്ടായി വേണം നിലകൊള്ളണം എന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ഇന്ന് രാവിലെ 6.30 ന് കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നിന്നും ആരംഭിച്ച റാലി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ ആയിരിക്കും കടന്ന് പോവുക. കേരളത്തിലുടനീളം ലഹരിക്കെതിരെ ബോധവല്‍ക്കരണത്തിന്റെ മഹാജ്വാല പകര്‍ന്നുകൊണ്ടാണ് റിപ്പോര്‍ട്ടര്‍ ടി വി War Against Drugs ക്യാമ്പയിന് സംഘടിപ്പിക്കുന്നത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന മെഗാ ക്യാംപെയ്‌നാണ് റിപ്പോര്‍ട്ടര്‍ ടി വി തുടക്കമിട്ടിരിക്കുന്നത്. 'ലഹരിയും വേണ്ട ലഹളയും വേണ്ട' എന്ന സന്ദേശവുമായി മാര്‍ച്ച് എട്ടിന് മഞ്ചേരിയില്‍ നിന്നും ആരംഭിച്ച് കോഴിക്കോട് ബീച്ചില്‍ സമാപിച്ച റിപ്പോര്‍ട്ടര്‍ ടി വി സംഘടിപ്പിച്ച മഹാറാലിക്ക് വലിയ ജനപിന്തുണ ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു തലസ്ഥാനത്ത് റാലി എത്തിയത്.
Content Highlights :'I have never smoked a single bidi'; Muhammad Riyaz in Reporter TV campaign