മരത്താണി വളവ് സ്ഥിരം അപകടമേഖല; ജുനൈദ് അപകടത്തിൽപ്പെട്ടത് പൊലീസ് സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങുന്നതിനിടെ

റോഡരികില്‍ കിടന്ന ജുനൈദിനെ ബസ് തൊഴിലാളികളാണ് ആദ്യം കണ്ടത്

dot image

മലപ്പുറം: വ്‌ളോഗര്‍ ജുനൈദിന്റെ മരണത്തിനിടയായ അപകടം നടന്ന മഞ്ചേരി കാരക്കുന്ന് മരത്താണി വളവ് സ്ഥിരം അപകടമേഖല. ഇതിനെതിരെ പരതിപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മരത്താണി വളവില്‍ റോഡരികിലുണ്ടായിരുന്ന മണ്‍കൂനയില്‍ തട്ടി ബൈക്ക് മറിഞ്ഞായിരുന്നു ജുനൈദ് അപകടത്തില്‍പ്പെട്ടത്. ഏറെ നേരം രക്തംവാര്‍ന്ന് കിടന്ന ജുനൈദിനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഇന്നലെ വൈകിട്ട് 5.20 ഓടെയായിരുന്നു അപകടം നടന്നത്. കേസിന്റെ ഭാഗമായി മലപ്പുറം പൊലീസ് സ്റ്റേഷനില്‍ ഒപ്പിട്ട് വഴിക്കടവിലെ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു ജുനൈദ് അപകടത്തില്‍പ്പെട്ടത്. റോഡരികില്‍ കിടന്ന ജുനൈദിനെ ബസ് തൊഴിലാളികളാണ് ആദ്യം കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. രാത്രിയോടെയായിരുന്നു മരണം സംഭവിച്ചത്.

കേസിന്റെ പശ്ചാലത്തലത്തില്‍ ജുനൈദിന്റെ മരണത്തില്‍ അസ്വാഭാവിതകയുള്ളതായി നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ മരണത്തില്‍ അസ്വാഭാവിതയില്ലെന്നാണ് പൊലീസ് പറയുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ജുനൈദിന്റെ ശരീരത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തി. ജുനൈദ് അലക്ഷ്യമായാണ് വണ്ടിയോടിച്ചിരുന്നത്. ഇത് സംബന്ധിച്ച് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ പരാതി ലഭിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

Content Highlights- Marathani curve become permanent accident prone area

dot image
To advertise here,contact us
dot image