തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ശരീര ഭാഗങ്ങൾ കാണാതായി; ആക്രിക്കാരനിൽ നിന്ന് കണ്ടെത്തി

ആക്രിക്കാരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്

dot image

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പരിശോധനയ്ക്കായി വെച്ചിരുന്ന ശരീര ഭാഗങ്ങൾ നഷ്ടമായി. ആക്രി ശേഖരിക്കുന്നയാൾ മാറിയെടുത്തത് ആണെന്നാണ് പൊലീസ് കണ്ടെത്തൽ. ആക്രിക്കാരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ശസ്ത്രക്രിയ കഴിഞ്ഞതിന് ശേഷം ശരീരഭാ​ഗങ്ങൾ അലക്ഷ്യമായ രീതിയിൽ ഇട്ടതാണ് അനാസ്ഥയ്ക്ക് വഴി വെച്ചതെന്നാണ് കണ്ടെത്തൽ. ശസ്ത്രക്രിയക്ക് ശേഷം ശരീരഭാഗങ്ങൾ ആരോഗ്യ പ്രവർത്തകർ ചെറിയ പ്ലാസ്റ്റിക് ടിന്നുകളിലാക്കി അലക്ഷ്യമായി ഇടുകയായിരുന്നു. പിന്നാലെ പ്രവർത്തകർ എടുത്ത സാമ്പിളുകളുടെ പരിശോധനയ്ക്കായി പാത്തോളജി ലാബുകളിലേക്ക് പോയി.

പിന്നാലെ ശരീരഭാഗങ്ങൾ സൂക്ഷിച്ച ടിന്നുകൾ മെ‍ഡിക്കൽ കോളേജിൻ്റെ പരിസരത്ത് ആക്രിപ്പെറുക്കാൻ വന്നയാൾ മാറിയെടുത്തുകൊണ്ട് പോവുകയായിരുന്നു. തിരികെ വന്ന ആരോഗ്യ പ്രവർത്തകർ ടിന്നുകൾ കാണാനില്ലെന്ന് കണ്ടെത്തുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. ആക്രിയെടുക്കാൻ വന്നയാൾ ശരീരഭാഗങ്ങൾ മാറിയെടുത്തതാണെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ.

Content highlights: Police say missing body parts from Thiruvananthapuram Medical College are in the hands of a person who came to take them for surgery

dot image
To advertise here,contact us
dot image