
കണ്ണൂര്‍: കണ്ണൂരില്‍ എംഡിഎംഎയുമായി യുവതി അടക്കം മൂന്ന് പേര്‍ പിടിയില്‍. നുച്യാട് സ്വദേശിയായ മുബഷീര്‍, കര്‍ണാടക സ്വദേശികളായ കോമള, അബ്ദുള്‍ ഹക്കീം എന്നിവരാണ് പിടിയിലായത്. ഉളിക്കലിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് ഇവരെ പിടികൂടിയത്. പൊലീസിനെ കണ്ടപ്പോള്‍ എംഡിഎംഎ ടോയിലറ്റിലിട്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്. ഇന്നലെ വൈകിട്ടാണ് സംഭവം.
Content Highlights: Three people, including a woman, arrested with MDMA in Kannur