
കോഴിക്കോട്: ജോലി സ്ഥലത്ത് നിന്ന് അമ്മയെ ബൈക്കിൽ കയറ്റി മടങ്ങവേ കാറിടിച്ച് മകന് ദാരുണാന്ത്യം. കുറ്റ്യാടി നരിക്കൂട്ടുംചാല്‍ സ്വദേശി പുത്തന്‍പുരയില്‍ ബാലന്റെ മകന്‍ രോഹിന്‍ ആണ് മരിച്ചത്. മൊകേരി ഗവണ്‍മെന്റ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു രോഹിൻ. ഇന്നലെ രാത്രി പതിനൊന്ന് മണിയോട് കൂടിയാണ് അപകടമുണ്ടായത്.
നരിക്കൂട്ടുംചാല്‍ റേഷന്‍ കടയുടെ സമീപത്ത് വെച്ച് രോഹിനും അമ്മയും സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നു. സ്വകാര്യ ടെക്‌സ്‌റ്റൈല്‍ ഷോറൂമില്‍ ജോലി ചെയ്തിരുന്ന അമ്മയെയും കൂട്ടി മടങ്ങിവരുന്നതിനിടയിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ടെത്തിയ കാര്‍ ബൈക്കിലിടിക്കുകയായിരുന്നു.
content highlights : bike and car accident in kozhikode.19 yr old died tragically