വൈക്കത്ത് കെഎസ്ആര്‍ടിസിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് നാടന്‍പാട്ട് കലാകാരന്‍

വൈക്കം കുടവെച്ചൂര്‍ പുന്നത്തറ വീട്ടില്‍ സാബുവിന്റെ മകന്‍ പി എസ് സുധീഷ് ആണ് മരിച്ചത്

dot image

കോട്ടയം: വൈക്കത്ത് കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാടന്‍പാട്ട് കലാകാരന് ദാരുണാന്ത്യം. വൈക്കം കുടവെച്ചൂര്‍ പുന്നത്തറ വീട്ടില്‍ സാബുവിന്റെ മകന്‍ പി എസ് സുധീഷ് ആണ് മരിച്ചത്. സുധീഷ് ഓടിച്ചിരുന്ന ബൈക്കും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിക്കുകയായിരുന്നു. കെഎസ്ആര്‍ടിസി ബസില്‍ ഉണ്ടായിരുന്ന പതിനാറ് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ചേര്‍ത്തല, വൈക്കം താലൂക്ക് ആശുപത്രികളിലും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇന്ന് വൈകിട്ട് 4.30ന് വെച്ചൂര്‍-തണ്ണീര്‍മുക്കം റോഡില്‍ ചേരകുളങ്ങര ബസ് സ്‌റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്. ചേര്‍ത്തലയില്‍ നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് എതിരെ വരികയായിരുന്ന ബൈക്കിനെ ഇടിച്ച ശേഷം മരത്തിലിടിച്ച് നില്‍ക്കുകയായിരുന്നു. സുധീഷും ബൈക്കും ബസിനടിയില്‍പ്പെട്ടു.

വൈക്കത്ത് നിന്ന് എത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് ബസിനടിയില്‍ നിന്ന് സുധീഷിനെ പുറത്തെടുത്തത്. തുടര്‍ന്ന് വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Content Highlights- Folk singer sied an accident in Vaikom

dot image
To advertise here,contact us
dot image