ബൈക്ക് നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസിലിടിച്ചു, ബസ് മരത്തിലിടിച്ച് വൻ അപകടം; നിരവധി പേർക്ക് പരിക്ക്

അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു

dot image

കോട്ടയം : കോട്ടയം വൈക്കം വെച്ചൂർ ചേരംകുളങ്ങരയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു. എതിരെ വന്ന ബൈക്ക് ബസിൽ ഇടിച്ചതിനെ തുടർന്നാണ് ബസിന്റെ നിയന്ത്രണം വിട്ടത്.

കോട്ടയം-ചേർത്തല കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. വൈക്കം കുടവച്ചൂർ സ്വദേശി സുധീഷാണ് മരിച്ചത്. ബസ് യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

content highlights : ksrtc bus and bike accident in kottayam.many injured

dot image
To advertise here,contact us
dot image