കഫേ നടത്തിയ കടം വീട്ടാന്‍ എംഡിഎംഎ കച്ചവടം; യുവാവിനെ പൊക്കി; പൊലീസ് കസ്റ്റഡിയിലും 'സാധനം' തേടി ഫോണ്‍ കോള്‍

കൊച്ചിയില്‍ സ്വന്തമായി ഒരു കോഫി ഷോപ്പ് തുടങ്ങാന്‍ ആഗ്രഹിച്ചിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു

dot image

കൊച്ചി: കഫേ തുടങ്ങിയതിന്റെ കടം വീട്ടാന്‍ എംഡിഎംഎ കച്ചവടം നടത്തിയ യുവാവിനെ പൊക്കി പൊലീസ്. പാലക്കാട് വാഴയാമ്പുറം സ്വദേശിയായ മുഹമ്മദ് ഷെബീബിനെ മുളവുകാട് പൊലീസാണ് പിടികൂടിയത്. കഫേ നടത്തിയതിന്റെ കടം വീട്ടാനാണ് ലഹരിക്കച്ചവടം തുടങ്ങിയതെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി. കൊച്ചിയില്‍ സ്വന്തമായി ഒരു കോഫി ഷോപ്പ് തുടങ്ങാന്‍ ആഗ്രഹിച്ചിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

രണ്ട് വര്‍ഷമായി കൊച്ചിയിലുള്ള ഷെബീബ് കലൂരില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. കഫേ നടത്തിയതിന്റെ കടം വീട്ടാന്‍ ഇയാള്‍ ലഹരിക്കച്ചവടത്തിലേക്ക് കടക്കുകയായിരുന്നു. ബെംഗളൂരുവില്‍ നിന്നാണ് ഇയാള്‍ ലഹരി കേരളത്തിലേക്ക് എത്തിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമിടയിലായിരുന്നു ഇയാള്‍ ലഹരിക്കച്ചവടം നടത്തിയിരുന്നതെന്നും പൊലീസ് പറയുന്നു.

ഷെബീബിനെ പൊലീസ് പിടികൂടുമ്പോഴും ലഹരി ആവശ്യപ്പെട്ട് നിരവധി ഉപയോക്താക്കളാണ് ഇയാളെ ഫോണില്‍ ബന്ധപ്പെട്ടത്. ഇതുള്‍പ്പെടെ യുവാവിനെതിരെയുള്ള തെളിവായി പൊലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. ഷെബീബിന്റെ യുപിഐ ഇടപാടുകള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.

Content Highlights- Man arrested for sell mdma in kochi

dot image
To advertise here,contact us
dot image