
കോഴിക്കോട്: കോഴിക്കോട് കോവൂർ എംഎൽഎ റോഡിൽ ഒരാൾ അഴുക്കുചാലിൽ ഒഴുക്കിൽ പെട്ടു കാണാതായി. മാതൃഭൂമി ബസ്റ്റോപ്പിനടുത്ത് ഡ്രൈനേജിൽ കാണാതായ ആൾക്ക് വേണ്ടി ഫയർഫോഴ്സ് തിരച്ചിൽ നടത്തി വരുകയാണ് . ശശി എന്ന് പേരുള്ള 57 കാരനാണ് ഒഴുക്കി പെട്ടതെന്നാണ് വിവരം. വൈകിട്ട് മുതൽ ശക്തമായ മഴ തുടരുന്നതിനാൽ ചാലിൽ കുത്തൊഴുക്ക് കൂടിയിട്ടുണ്ട്. ഇത് തിരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്.
പ്രദേശത്ത് നിലവിൽ മഴ തുടരുകയാണ്. അഴുക്ക് ചാലിൽ വീഴാന്‍ കാരണം എന്താണെന്ന് നിലവിൽ വ്യക്തമല്ലായെങ്കിലും ഇയാൾ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി പ്രദേശത്തുണ്ടായിരുന്നുവർ പറയുന്നു.
Content Highlights- One person missing after falling into a sewer in Kozhikode, search continues