
തിരുവനന്തപുരം: ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായുള്ള സ്പെഷ്യൽ ഡ്രൈവിൽ 2841 പേരെ പരിശോധിച്ചെന്ന് പൊലീസ്. മാർച്ച് 15ലെ കണക്കാണ് പുറത്ത് വിട്ടത്.ലഹരിമരുന്ന് കൈവശം വച്ചതിന് 273 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 284 പേരെ അറസ്റ്റ് ചെയ്തു. 26.433 ഗ്രാം എംഡിഎംഎ, 35.2 കിലോഗ്രാം കഞ്ചാവ്, 193 കഞ്ചാവ് ബീഡി എന്നിവ പിടിച്ചെടുത്തു. സംസ്ഥാന പൊലീസ് മേധാവി ഡോ എസ് ദര്‍വേഷ് സാഹിബിന്‍റെ നിര്‍ദേശ പ്രകാരമായിരുന്നു പരിശോധന.
എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തില്‍ റേഞ്ച് അടിസ്ഥാനത്തിലുള്ള എന്‍ഡിപിഎസ് കോഓര്‍ഡിനേഷന്‍ സെല്ലും ജില്ലാ പൊലീസ് മേധാവിമാരും ചേര്‍ന്നാണ് ഓപ്പറേഷന്‍ ഡി-ഹണ്ട് നടപ്പാക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്‍റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂമും നിലവിലുണ്ട്. 9497927797 എന്ന നമ്പറിലേക്കു വിളിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. ഓപ്പറേഷന്‍ ഡി-ഹണ്ട് വരും ദിവസങ്ങളിലും തുടരുമെന്നു പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
content highlights : 'Operation D Hunt'; 273 cases; 2841 people tested yesterday alone