
കൊച്ചി: മുസ്ലിം വിരുദ്ധ പരാമര്‍ശവുമായി സിപിഐഎം ഏരിയാ കമ്മിറ്റി അംഗം. മൂവാറ്റുപുഴ ഏരിയ കമ്മിറ്റി അംഗം എം ജെ ഫ്രാന്‍സിസ് ആണ് ഫേസ്ബുക്ക് കമന്റില്‍ വിദ്വേഷ പരാമര്‍ശം നടത്തിയത്. സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ സ്വഭാവം ഉള്ളത് മുസ്‌ലിം വിഭാഗത്തിനാണ് എന്നായിരുന്നു എംജെ ഫ്രാന്‍സിസ് കമന്റ് ചെയ്തത്.
'ഈ സമൂഹത്തില്‍ ഏറ്റവും ക്രിമിനല്‍ സ്വഭാവമുള്ളത് മുസ്ലിങ്ങള്‍ക്കാണ്. അവരെ പഠിപ്പിക്കുന്നത് എന്ത് തെറ്റ് ചെയ്താലും പള്ളിയില്‍ പോയി അഞ്ച് നേരം പ്രാര്‍ത്ഥിച്ചാല്‍ മതി, അതുപോലെ എല്ലാവര്‍ഷവും നോമ്പ് നോറ്റ് പകല്‍ മുഴുവന്‍ ഉമിനീര് രാത്രി മുഴുവന്‍ നല്ല ഭക്ഷണവും കഴിച്ച് ഉറങ്ങിയാല്‍ ഒരു വര്‍ഷക്കാലം പ്ലാൻ ചെയ്ത പോരായ്മകളും പരിഹാരം ഉണ്ടാവും എന്നാണ് മതപുരോഹിതന്മാര്‍ പഠിപ്പിക്കുന്നത്' എന്നാണ് ഫ്രാന്‍സിസ് ഫേസ്ബുക്കില്‍ കമന്റ് ചെയ്തത്. ആവോലി ലോക്കല്‍ സെക്രട്ടറി കൂടിയാണ് ഫ്രാന്‍സിസ്.
പരാമര്‍ശം വിവാദമായതോടെ ഫ്രാന്‍സിസിനെ തള്ളി സിപിഐഎം മൂവാറ്റുപുഴ ഏരിയാകമ്മിറ്റി രംഗത്തെത്തി. പരാമര്‍ശം സിപിഐഎം നിലപാട് അല്ലെന്നും ആര്‍എസ്എസിന്റെയും കാസയുടെയും ആശയങ്ങള്‍ക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ വശംവദരാകരുതെന്നും നേതൃത്വം പ്രസ്താവനയിലൂടെ അറിയിച്ചു.
Content Highlights: CPIM area committee member makes anti-Muslim remarks controversy