
കൊല്ലം: കൊല്ലത്ത് വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് ഫാത്തിമ മാതാ കോളേജിലെ ബിസിഎ വിഭാഗം മേധാവി നീത.കൊല്ലപ്പെട്ട ഫെബിന്‍ ക്ലാസില്‍ അച്ചടക്കം പുലര്‍ത്തിയിരുന്ന കുട്ടിയായിരുന്നുവെന്ന് അധ്യാപിക പറഞ്ഞു. ഫെബിന്‍ ഇതുവരെ ക്ലാസിലോ ക്യാംപസിലോ എന്തെങ്കിലും പ്രശ്‌നമുണ്ടാക്കിയതായി അറിയില്ല. നല്ല രീതിയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയായിരുന്നു ഫെബിനെന്നും അധ്യാപിക പറഞ്ഞു.
ഇന്ന് വൈകിട്ടോടെയാണ് സംഭവം അറിഞ്ഞതെന്നും അധ്യാപിക പറഞ്ഞു. ഫെബിനെ കൊലപ്പെടുത്തിയതെന്ന് കരുതുന്ന തേജസ് രാജിനെ തനിക്കറിയില്ല. അങ്ങനെ ഒരാള്‍ ബിസിഎ ഡിപ്പാര്‍ട്ട്‌മെന്റില്‍ പഠിക്കുന്നില്ലെന്നും അധ്യാപിക വ്യക്തമാക്കി. ഫാത്തിമ മാതാ കോളേജിലെ രണ്ടാം വര്‍ഷ ബിസിഎ വിദ്യാര്‍ത്ഥിയായിരുന്നു ഫെബിന്‍.
ഇന്ന് വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം നടന്നത്. ഉളിക്കോവിലിലെ വീട്ടിലായിരുന്നു ഫെബിന്‍ ഉണ്ടായിരുന്നത്. ഇവിടേക്ക് മുഖം മറച്ചെത്തിയ ആള്‍ കത്തി ഉപയോഗിച്ച് ഫെബിനെ കുത്തുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച ഫെബിന്റെ പിതാവ് ഗോമസിനും കുത്തേറ്റു. കൊലയ്ക്ക് ശേഷം അക്രമിയെന്ന് സംശയിക്കുന്ന തേജസ് രാജ് ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു.
Content Highlights- fathima matha college bca hod reaction on febin death