'നിലവിളി കേട്ടാണ് വന്നത്, ചെന്നപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന ഫെബിനെയാണ് കണ്ടത്'; ഫെബിൻ്റെ അയൽവാസി

ഫെബിൻ ലഹരിയോ പൊളിറ്റിക്സോ ഒന്നുമില്ലാത്ത ആളാണ്, പിന്നെ എന്താണ് കാരണം എന്ന് അറിയില്ലായെന്നും അയൽവാസി വ്യക്തമാക്കി.

dot image

ചവറ: കൊല്ലം ഉളിയകോവിലിൽ വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്ന സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി അയൽവാസി. നിലവിളി കേട്ടാണ് താൻ വന്നതെന്നും വന്നപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന ഫെബിനെയും പരിക്കേറ്റ അച്ഛനേയുമാണ് കാണുന്നതെന്നും ഉടൻ തന്നെ അവരെ ആശുപത്രിയിലെത്തിച്ചെന്നും അയൽവാസി അറിയിച്ചു.

Also Read:

ഫെബിൻ്റെ അച്ഛനായ ജോർജ്ജ് ​ഗോമസ് ഡ്രൈവറാണ്. പ്രശ്നങ്ങളൊന്നുമില്ലാത്ത കുടുംബമായിരുന്നു. ഫെബിൻ ലഹരിയോ പൊളിറ്റിക്സോ ഒന്നുമില്ലാത്ത ആളാണ്, പിന്നെ എന്താണ് കാരണം എന്ന് അറിയില്ലായെന്നും അയൽവാസി വ്യക്തമാക്കി.

ഇന്ന് വൈകിട്ടാണ് കൊല്ലം ഉളിയകോവിലിൽ വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നത്. ഫെബിൻ ജോർജ് ഗോമസ് (22) ആണ് കൊല്ലപ്പെട്ടത്. പിതാവ് ഗോമസിനും കുത്തേറ്റിരുന്നു. കൊല്ലം ഫാത്തിമ മാതാ കോളേജിൽ രണ്ടാം വർഷ ബി സി എ വിദ്യാർത്ഥിയാണ് ഫെബിൻ. കാറിൽ എത്തിയ ആളാണ് ഫെബിനെ കൊലപ്പെടുത്തിയത്. പർദ്ദ ധരിച്ചെത്തിയ തേജസ് രാജു എന്നയാളാണ് വീട്ടിൽ നിന്ന് വിളിച്ചിറക്കി ഫെബിനെ കുത്തിയത്. പ്രതി സഞ്ചരിച്ച കാർ കടപ്പാക്കടയിലെ റെയിൽവേ പാളത്തിന് സമീപത്ത് നിന്നും പൊലീസ് കണ്ടെടുത്തു. പിന്നാലെ തേജസ് ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു.

Content Highlights- 'I heard screams and when I went, I saw febin lying in a pool of blood'; febin neighbor

dot image
To advertise here,contact us
dot image