
ഇടുക്കി: വണ്ടിപ്പെരിയാറിന് സമീപം അരണക്കല്ലില്‍ കടുവ പശുവിനെയും വളര്‍ത്തു നായയെയും കടിച്ചുകൊന്നു. നാരായണന്‍ എന്നയാളുടെ പശുവിനെയും ബാലമുരുകന്‍ എന്നയാളുടെ നായയെയുമാണ് കൊന്നത്. വനം വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. സമീപത്തെ ഗ്രാമ്പിയില്‍ കഴിഞ്ഞ ദിവസം പരിക്കേറ്റ നിലയില്‍ കടുവയെ കണ്ടെത്തിയിരുന്നു. ഈ കടുവക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് അരണക്കല്ലില്‍ കടുവയെത്തുന്നത്. വളർത്തുമൃഗങ്ങളെ ആക്രമിച്ചത് വനംവകുപ്പ് തിരയുന്ന കടുവ തന്നെയാണെന്ന് ജീവനക്കാർ സ്ഥിരീകരിച്ചു.
കടുവയെ മയക്കുവെടി വെക്കാനുള്ള തയ്യാറെടുപ്പുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വനംവകുപ്പ് നടത്തിയിരുന്നെങ്കിലും സാധിച്ചിരുന്നില്ല. പിന്‍കാലില്‍ പരിക്കേറ്റതിനാല്‍ കടുവ അധികദൂരം സഞ്ചരിക്കാന്‍ സാധ്യതയില്ലെന്ന നിഗമനത്തിലായിരുന്നു വനംവകുപ്പ്.
Content Highlights: Injured Tiger attack cow and dog in Idukki