
തിരുവനന്തപുരം : തിരുവനന്തപുരത്ത് എസ്എടി ആശുപത്രിയിൽ ഓക്സിജൻ ട്യൂബ് പൊട്ടിത്തെറിച്ച് ജീവനക്കാരിക്ക് പരിക്ക്. അത്യാഹിത വിഭാഗത്തിലെ ഓക്സിജൻ ട്യൂബാണ് പൊട്ടിത്തെറിച്ചത്. നഴ്സിംഗ് അസിസ്റ്റൻറ് ഷൈലക്കാണ് പരിക്കേറ്റത്. ഷൈലയുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഫ്ലോ മീററ്റിലെ അമിത മർദ്ദമാണ് അപകടകാരണം എന്നാണ് പ്രാഥമിക വിവരം.
content highlights : Oxygen tube explodes at Thiruvananthapuram SAT Hospital; Nurse suffers serious eye injury