
തിരുവനന്തപുരം: കെ എസ് ആർ ടി സി ഡ്രൈവറുടെ അശ്രദ്ധ മൂലം വയോധികയ്ക്ക് വലതുകാൽ നഷ്ടമായി. ഇറങ്ങുന്നതിനു മുൻപ് ബസ് മുന്നോട്ടെടുത്തതാണ് അപകടത്തിലേക്ക് നയിച്ചത്. ബസ് മുന്നോട്ട് എടുത്തപ്പോൾ ടയറിനടിയിൽപെട്ടാണ് വയോധികയ്ക്ക് വലതുകാൽ നഷ്ടപ്പെട്ടത്. തിരുവനന്തപുരം നെടുമങ്ങാട് ആണ് സംഭവമുണ്ടായത്. വാളിക്കോട് സ്വദേശി ഐ ഷാബീവിയുടെ (72) കാലാണ് മുറിച്ചു മാറ്റിയത്.
സംഭവത്തിൽ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Content Highlights- While getting off, KSRTC bus pulled in front of elderly woman, causing her to lose her right leg