133 സാക്ഷികൾ; നെന്മാറ ഇരട്ടക്കൊലക്കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിച്ചേക്കും

കേസിൽ പൊലീസുകാർ ഉൾപ്പെടെ 133 സാക്ഷികളാണുള്ളത്

dot image

പാലക്കാട്: പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിച്ചേക്കും. ആലത്തൂർ കോടതിയിലാണ് അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കുക. ചെന്താമര ഏക പ്രതിയായ ഇരട്ടക്കൊലപാതക കേസിൽ പൊലീസുകാർ ഉൾപ്പെടെ 133 സാക്ഷികളാണുള്ളത്.
മുപ്പതിലധികം രേഖകളും, ഫൊറൻസിക് പരിശോധന ഫലം ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തിലുണ്ട്.
ലക്ഷ്മിയെ ചെന്താമര കൊലപ്പെടുത്തുന്നത് നേരിൽക്കണ്ട ഏക ദൃക്സാക്ഷിയുടെ മൊഴിയും ചിറ്റൂർ കോടതിയിൽ രേഖപ്പെടുത്തിയ എട്ടുപേരുടെ രഹസ്യമൊഴിയും കുറ്റപത്രത്തിലുണ്ടാകും. 500 ലധികം പേജുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം സമർപ്പിക്കുന്നത്.

കേസിൽ ചുരുങ്ങിയ സമയത്തിനുള്ളില്‍ പരമാവധി അനുബന്ധ വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസിനായി. മൊഴിയുടെ പകര്‍പ്പുള്‍പ്പെടെ കുറ്റപത്രത്തിലുണ്ടാവും. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ മൂന്ന് വട്ടമാണ് കുറ്റപത്രത്തിന്‍റെ ഉള്ളടക്കം പരിശോധിച്ചത്. തൃശൂര്‍ റേഞ്ച് ഡിഐജി നല്‍കിയ കൂട്ടിച്ചേര്‍ക്കലുകളും രേഖയാക്കി വെളളിയാഴ്ചയോടെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് വിവരം.

വിചാരണ നടപടികള്‍ക്കായി പിന്നീട് കുറ്റപത്രവും തൊണ്ടിമുതലും രേഖകളും ഉള്‍പ്പെടെ പാലക്കാട് സെഷന്‍സ് കോടതിയിലേക്ക് പ്രത്യേക ഉത്തരവിലൂടെ എത്തിക്കും. ജനുവരി 27നാണ് വ്യക്തി വൈരാഗ്യത്തെത്തുടര്‍ന്ന് പോത്തുണ്ടി സ്വദേശികളായ സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെ അയല്‍വാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്.

Content Highlights :133-witnesses-chargesheet-likely-to-be-filed-today-in-nenmara-double-murder-case

dot image
To advertise here,contact us
dot image