
പാലക്കാട്: മണ്ണാര്‍ക്കാട് വന്‍ കഞ്ചാവ് വേട്ട. മണ്ണാര്‍ക്കാട് ചിറപ്പെടത്താണ് ഒരു വീട്ടില്‍ നിന്നും അഞ്ച് കിലോ കഞ്ചാവ് പിടികൂടിയത്. വടക്കേപ്പുറം ഭാനുമതിയുടെ വീട്ടില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. വീട്ടിലെ അടുക്കളയില്‍ ബക്കറ്റില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. പ്രതിയെ പൊലീസ് പിടികൂടി. റെയ്ഡ് സമയത്ത് ഭാനുമതിയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. പൊലീസ് വരുന്ന വിവരമറിഞ്ഞ് ഭാനുമതി ഇറങ്ങി ഓടുകയായിരുന്നു, ഭാനുമതിയുടെ വീട്ടിലെത്തിയാണ് ഇടപാടുകാര്‍ കഞ്ചാവ് വാങ്ങിയിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
Content Highlights: 5 Kg Cannabis seized in Palakkad Mannarkkad