ഇടുക്കി മറയൂരില്‍ ജ്യേഷ്ഠന്‍ അനുജനെ വെട്ടിക്കൊന്നു

മദ്യപിച്ച് സ്ഥിരം പ്രശ്‌നമുണ്ടാക്കുന്നയാളാണ് കൊല്ലപ്പെട്ട ജഗനെന്ന് പൊലീസ്

dot image

ഇടുക്കി: മറയൂരില്‍ ജ്യേഷ്ഠന്‍ അനുജനെ വെട്ടിക്കൊന്നു. ഇന്ദിരാ നഗറിലാണ് സംഭവം. ചെറുവാട് സ്വദേശി ജഗ(32)നെ ജ്യേഷ്ഠന്‍ അരുണാണ് കൊലപ്പെടുത്തിയത്. വാക്കുതര്‍ക്കമാണ് കൊലയ്ക്ക് പിന്നിലെന്നാണ് വിവരം. അരുണിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മദ്യപിച്ച് സ്ഥിരം പ്രശ്‌നമുണ്ടാക്കുന്നയാളാണ് കൊല്ലപ്പെട്ട ജഗനെന്ന് പൊലീസ് പറഞ്ഞു.

Content Highlights- Man killed brother in idukki marayur

dot image
To advertise here,contact us
dot image