
പാലക്കാട്: പാലക്കാട് ഒറ്റപ്പാലം ലക്കിടിയില്‍ കൂട്ടുപാതയ്ക്ക് സമീപം സ്‌കൂട്ടറും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കോളേജ് അധ്യാപകന്‍ മരിച്ചു. ലക്കിടി നെഹ്‌റു കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ അക്ഷയ് ആര്‍ മേനോനാണ് മരിച്ചത്. അപകടത്തില്‍ അക്ഷയുടെ തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാലക്കാട് നിന്ന് ലക്കിടിയിലെ കോളേജിലേക്ക് വരുന്നതിനിടയിലാണ് അക്ഷയ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്.
Content Highlights: Teacher died in an accident at palakkad lakkidi