
കോഴിക്കോട്: താമരശ്ശേരി കക്കാടില്‍ ലഹരിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ യാസറും ക്യാന്‍സര്‍ ബാധിതയായ ഉമ്മയെ കൊലപ്പെടുത്തിയ ആഷിക്കും സുഹൃത്തുക്കള്‍. ഇരുവരും ഒരുമിച്ചുള്ള ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അതേസമയം അക്രമത്തിന് ശേഷം യാസിര്‍ ബാലുശ്ശേരി എസ്സ്‌റ്റേറ്റ് മുക്കിലെ പെട്രോള്‍ പമ്പില്‍ നിന്നും 2000 രൂപക്ക് പെട്രോള്‍ അടിച്ച് പണം നല്‍കാതെ കാറുമായി കടന്നു കളയുകയായിരുന്നു.
കക്കാട് സ്വദേശിനി ഷിബിലയാണ് യാസറിന്റെ അക്രമത്തില്‍ കൊല്ലപ്പെട്ടത്. ഇയാളുടെ ആക്രമണത്തില്‍ ഷിബിലയുടെ മാതാവ് ഹസീന, പിതാവ് അബ്ദു റഹ്‌മാന്‍ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. നോമ്പ് തുറക്കുന്ന സമയത്താണ് ഇയാള്‍ വീട്ടില്‍ എത്തി ആക്രമണം അഴിച്ചുവിട്ടത്.യാസിര്‍ മാരുതി 800-KL 57X 4289 കാറിലാണ് സഞ്ചരിക്കുന്നത്.
കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇയാള്‍ ഷിബിലയെ വെട്ടുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ ഹസീനയ്ക്കും അബ്ദു റഹ്‌മാനും വെട്ടേല്‍ക്കുകയായിരുന്നു. ഹസീനയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും അബ്ദു റഹ്‌മാനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കഴിഞ്ഞ മാസമാണ് ലഹരിമരുന്നിന് അടിമയായ ആഷിക് അമ്മയെ വെട്ടിക്കൊന്നത്. അടിവാരം 30 ഏക്കര്‍ കായിക്കല്‍ സ്വദേശിനി സുബൈദ(53)യായിരുന്നു കൊല്ലപ്പെട്ടത്. ബ്രെയിന്‍ട്യൂമര്‍ ശസ്ത്രക്രിയ കഴിഞ്ഞ് സുബൈദ പൂര്‍ണ്ണമായും കിടപ്പിലായിരുന്നു. ബെംഗളൂരുവിലെ ഡി അഡിഷന്‍ സെന്ററിലായിരുന്ന ആഷിക് അമ്മയെ കാണാന്‍ എത്തിയപ്പോഴാണ് ക്രൂരമായ കൊലപാതകം നടത്തിയത്.
Content Highlights: Thamarassery Ashiq and Yasar are friends