
കട്ടപ്പന: ഇടുക്കിയില്‍ പോക്‌സോ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. വണ്ടിപ്പെരിയാറിലാണ് സംഭവം. യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറി ഷാന്‍ അരുവിപ്ലാക്കലാണ് അറസ്റ്റിലായത്. വണ്ടിപ്പെരിയാര്‍ സ്വദേശിയാണ്.
പതിനഞ്ചു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. മൂന്ന് വര്‍ഷം മുന്‍പാണ് സംഭവം നടന്നത്. സ്‌കൂളിലെ കൗണ്‍സിലിങില്‍ പെണ്‍കുട്ടി ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു. പിന്നാലെ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് പൊലീസ് കേസെടുക്കുകയുമായിരുന്നു.
Content Highlights: Youth Congress leader arrested in POCSO case in Idukki