
തിരുവനന്തപുരം: വർക്കലയിൽ ലഹരി ഉപയോഗിച്ച് 20 കാരൻ സ്കൂൾ അധ്യാപകനെയും വിദ്യാർത്ഥികളെയും ആക്രമിച്ചു. ഹരിഹരപുരം സെന്റ് തോമസ് യുപി സ്കൂളിലാണ് സംഭവം. തോണിപ്പാറ സ്വദേശിയായ രഞ്ജിതാണ് അക്രമം നടത്തിയത്.
ലഹരിയിലായിരുന്ന യുവാവ് സ്കൂൾ കുട്ടികളെ വിളിക്കാൻ എത്തിയ വാഹനങ്ങൾ ആദ്യം അടിച്ച് തകർത്തു. ഇത് തടയാൻ ചെന്ന പ്രധാന അധ്യാപകനെ യുവാവ് ആക്രമിക്കുകയായിരുന്നു. പിന്നാലെ സ്കൂളിൻറെ ജനൽ ചില്ലകൾ അടിച്ചു തകർത്തു. യുവാവിനൊപ്പം മറ്റു രണ്ടു യുവാക്കളുമുണ്ടായിരുന്നു. ഇവർ ബൈക്കിൽ സ്കൂളിൽ എത്തിയ ശേഷം അക്രമം നടത്തുകയായിരുന്നു.രഞ്ജിത്തിനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
Content Highlights-A young man who came to school intoxicated in Varkala attacked a teacher and students.