
കൊല്ലം: ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. ചടയമംഗലം ഭാഗത്തുനിന്നും വയ്യാനത്തേക്ക് പോയ കാറാണ് തീ പിടിച്ച് കത്തി നശിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട് കാറിൽ ഉണ്ടായിരുന്ന യാത്രക്കാർ പുറത്തിറങ്ങി രക്ഷപ്പെട്ടു.
കടയ്ക്കൽ ഫയർഫോഴ്സ്, ചടയമംഗലം പോലീസ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. മിയണ്ണൂർ സ്വദേശി മനോജും കുടുംബം സഞ്ചരിച്ച കാറാണ് കത്തിയത്. ഇന്ന് പുലർച്ചെ 12 മണിയോടുകൂടിയാണ് സംഭവം നടന്നത്. തീപിടുത്തത്തിൽ ആർക്കും പരിക്കില്ല.
Content Highlights :A car caught fire while driving in Chadayamangalam; no one was injured.