'ബാലതാരത്തിനെ അധിക്ഷേപിച്ചു'; ശാന്തിവിള ദിനേശിനെതിരെയുള്ള പോക്സോ കേസ് തുടരും

പോക്സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടനും സംവി​ധായകനുമായ ശാന്തിവിള ദിനേശ് സമർപ്പിച്ച ഹർജി തള്ളി സുപ്രീംകോടതി

dot image

ഡൽഹി : പോക്സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടനും സംവി​ധായകനുമായ ശാന്തിവിള ദിനേശ് സമർപ്പിച്ച ഹർജി തള്ളി സുപ്രീംകോടതി. ജസ്റ്റിസ് ബേലാ എം ത്രിവേദി അധ്യക്ഷയായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. സിനിമയിലെ ബാലതാരത്തിനെതിരെ അധിക്ഷേപകരമായി സംസാരിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പോക്സോ കേസെടുത്തത്.

ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ശാന്തിവിള ദിനേശ് ബാലതാരത്തിനെ അധിക്ഷേപിച്ചത്. കേസിന് പിന്നിൽ മലയാള സിനിമാ സംവിധായകന്‍റെ ഇടപെടലുണ്ടെന്നായിരുന്നു ശാന്തിവിള ദിനേശിന്‍റെ ആരേപാണം. ശാന്തിവിള ദിനേശും ഓൺലൈൻ ചാനൽ ഉടമ സുനിൽ മാത്യുവും ചേര്‍ന്നാണ് സുപ്രീം കോടതിയില്‍ ഹർജി സമർപ്പിച്ചത്.

content highlights : 'Abusing a child star'; POCSO case against Shanthivil Dinesh to continue

dot image
To advertise here,contact us
dot image