
തൃശ്ശൂര്‍: ചേലക്കര അന്തിമഹാകാളന്‍കാവ് വേലയോടനുബന്ധിച്ച് മാര്‍ച്ച് 22,23 തിയ്യതികളില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന വെടിക്കെട്ടുകള്‍ക്ക് ഹൈക്കോടതി അനുമതി നല്‍കി. അഞ്ച് ദേശങ്ങളുടെയും വെടിക്കെട്ടിന് അനുമതി ലഭിച്ചിട്ടുണ്ട്.
വെടിക്കെട്ട് സമയം
22-03-2025 ശനിയാഴ്ച
വൈകുന്നേരം 6.30- ചേലക്കര ദേശം
രാത്രി 8.30- കുറുമല ദേശം
23-03-2025
പുലര്‍ച്ചെ 1.30-പങ്ങാരപ്പിള്ളി ദേശം
പുലര്‍ച്ച 2.30- ചേലക്കര ദേശം
പുലര്‍ച്ചെ 3.30- വെങ്ങാനെല്ലൂര്‍ ദേശം
പുലര്‍ച്ചെ 4.30- തോന്നൂര്‍ക്കര ദേശം